എൻഎസ്എസ് കരയോഗ യൂണിയന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വാഴൂർ മേഖലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
പൊൻകുന്നം: എൻഎസ്എസ് കരയോഗ യൂണിയന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വാഴൂർ കമ്യൂണിറ്റി ഹാളിൽ നടത്തുന്ന വാഴൂർ മേഖലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.
എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പി. മുകുന്ദൻ, കമ്മിറ്റി അംഗങ്ങളായ കെ.എസ്. വിജയകുമാർ, ജയകുമാർ ഡി. നായർ, പി.പി. രാജു, യൂണിയൻ സെക്രട്ടറി പ്രവീൺ ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews