പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: മാടപ്പള്ളി വട്ടച്ചാൽപ്പടിയിൽ ഒരു സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രി 1.30 ഓടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം വീടുകയറി യുവാവിനെ അക്രമിച്ചുവെന്നാണ് പരാതി.
വട്ടച്ചാൽപടി കുറ്റിയിൽ അഭിലാഷിനാണ് പരിക്കേറ്റത്. അഭിലാഷിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിലാഷിന്റെ തലയിലും ദേഹത്തും പരിക്കുകൾ ഉണ്ട്. അഭിലാഷിനൊപ്പം, ക്രിസ്റ്റി, ജിനോ എന്നിവർക്കും പരിക്കേറ്റു. ഇവരുടെ ബൈക്കുകളും സംഘം അടിച്ചു തകർത്തു.
തൃക്കൊടിത്താനം പൊലി സിൽ പരാതി നല്കിയെങ്കിലും അക്രമികൾക്കെതിരെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകളാണ് പൊലിസ് ചുമത്തിയതെന്ന് അഭിലാഷിന്റെ ബന്ധുക്കൾ ആരോപിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തതായി തൃക്കൊടിത്താനം പൊലിസ് അറിയിച്ചു.
Tags : District News Nattuvishesham Complaint filed Madappally Vattachalppadi