പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: കോളജ് വിദ്യാഭ്യാസവകുപ്പിന് കീഴിൽ കേരള സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്ബി കോളജിൽ ലഹരി മുക്ത കേരളം: പ്രായോഗികതയും പ്രയാണവും എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
വിവിധ വകുപ്പുകളിൽനിന്നും എൻസിസി, എൻഎസ്എസ് വിഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. റ്റെഡി കാഞ്ഞൂപറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജാൻസൻ ജോസഫ്, മലയാളം ഡിബേറ്റ് ക്ലബ് കോ-ഓർഡിനേറ്ററും മലയാള വിഭാഗം അധ്യാപകനുമായ ആൻസ് സി. ദാസ്, ഡിബേറ്റ് ക്ലബ്ബ് പ്രസിഡന്റ് അശ്വിനിദേവ് എന്നിവർ പ്രസംഗിച്ചു. \
ഇംഗ്ലീഷ് വിഭാഗത്തിലെ ആൽബിൻ ബി. വർഗീസ് ഒന്നാം സ്ഥാനവും മാത്തമാറ്റിക്സ് വിഭാഗത്തിലെ ജൂണ മേരി ജോജി രണ്ടാം സ്ഥാനവും ഇക്കണോമിക്സ് വിഭാഗത്തിലെ ജേക്കബ് ജോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Tags : District News Nattuvishesham Anti-drug speech competition SB College