കോഴഞ്ചേരി നാലുമണിക്കാറ്റിൽ എക്സൈസ് വകുപ്പിന്റെ റിലാക്സ് കേന്ദ്രം ജോമോൻ പുതുപ്പറന്പിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടി യോടനുബന്ധിച്ച റിലാക്സ് കേന്ദ്രങ്ങൾ പോളച്ചിറയിലും കോഴഞ്ചേരിയിലെ നാലുമണിക്കാറ്റിലും തുറന്നു.സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില് എക്സൈസ് റേഞ്ച് ഓഫീസുകളുടെപരിധിയില്പെട്ട ഒരു സ്ഥലം തെരഞ്ഞെടുത്ത് പൊതുജനങ്ങളുടെയും ജനപ്രധിനിധികളുടെയും സഹകരണത്തോടെ വ്യായാമത്തിനും വിനോദത്തിനും വിശ്രമത്തിനും പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും കഴിയുന്ന ഒരിടമാക്കി മാറ്റി പ്രദേശം പൂർണമായും ലഹരി മുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് റിലാക്സ്.
തിരുവല്ല താലൂക്ക് തല റിലാക്സ് പദ്ധതിയുടെ ഉദ്ഘാടനം കവിയൂർ ഗ്രാമ പഞ്ചായത്തിലെ പോളച്ചിറയിൽ വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സനിൽ, ജില്ലാ വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ രമാദേവി എന്നിവർ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പരിചയപ്പെടുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. രാജേഷ് കുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിരാജ് പുന്നിലം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബീന സി. ജോൺ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന അനീഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ സുഷമ ഡേവിഡ്സൺ, ഗ്രാമപഞ്ചായത്ത് മെംബർമാരായ എം.കെ. പ്രകാശ്, ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ജയരാജ് സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ ബി. ബിജു നന്ദിയും പറഞ്ഞു.
പത്തനംതിട്ട റേഞ്ചിലെ കോഴഞ്ചേരി പഞ്ചായത്തിലെ നാലുമണിക്കാറ്റിൽ റിലാക്സ് കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷാജി പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ അനു വർഗീസ്, ബിജോ പി. മാത്യു, സജി വെള്ളരേത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, മുൻ പഞ്ചായത്തംഗം ബിജിലി പി. ഈശോ, പി.ജെ. ഏബ്രഹാം, ബാബു വടക്കേൽ, മോളി ചെറിയാൻ, മിനി തുടങ്ങിയവർ പ്രസംഗിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജു സ്വാഗതവും ഇൻസ്പെക്ടർ എച്ച്. നാസർ നന്ദിയും പറഞ്ഞു.
Tags : District News Nattuvishesham Relaxation centers Naalumani Kaattu