x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ദാ​പു​രം സ്‌​മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫിസ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 15, 2026 12:01 AM IST | Updated: September 15, 2026 12:01 AM IST

നാ​ദാ​പു​രം സ്‌​മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് മ​ന്ത്രി കെ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നാ​ദാ​പു​രം: വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. നാ​ദാ​പു​രം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ മു​ന്നി​ൽ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കും വ​രു​ന്ന​വ​രോ​ട് അ​ടു​ത്ത ത​വ​ണ വ​രാ​ൻ പ​റ​യു​ന്ന​ത് അ​വ​രെ ഒ​ഴി​വാ​ക്കാ​നാ​വ​രു​ത്. അ​ത് ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ​റ​യ​ണം. പ​ല ആ​വ​ശ്യ​ങ്ങ​ളും മാ​റ്റി​വ​ച്ചാ​ണ് അ​വ​ർ വ​രു​ന്ന​ത്.

പ​ല ത​വ​ണ ആ​വ​ശ്യ​ക്കാ​രെ ന​ട​ത്തി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും പാ​ടി​ല്ലെ​ന്നാ​ണ് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ശ​ക്ത​മാ​യ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ കെ.​എം. അ​ഭി​ജി​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​വാ​സ്, തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ദീ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഫീ​റ മൂ​ന്നാം കു​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Nadapuram Smart Village Office

Recent News

Corehub Up