x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ നടത്തി

വെബ് ഡെസ്ക്
Published: September 15, 2026 12:40 AM IST | Updated: September 15, 2026 12:40 AM IST

സിഐടിയു പത്തനംതിട്ട ജില്ലാ കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. സുന്ദരംപിള്ള ഉദ്ഘാടനം ചെയ്യുന്നു.

പ​ത്ത​നം​തി​ട്ട: പൊ​ലി​സ്, ആ​ർ​ടി​ഒ അ​ധി​കാ​രി​ക​ളു​ടെ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ത്തി​നെ​തി​രേ കേ​ര​ള സ്റ്റേ​റ്റ് ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) ഒ​ക്ടോ​ബ​ർ എ​ട്ടി​ന് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. ഫെ​ഡ​റേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ. സു​ന്ദ​രം​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​വി. സ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ് കു​മാ​ർ, സി​ഐ​ടി​യു ജി​ല്ലാ ജോ​യിന്‍റ് സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ, ഗു​ഡ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം ജ​യ​കു​മാ​ർ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​യ​ർ​ഹൗ​സ്, എ​ഫ്സി​ഐ, ബ​വ്കോ തു​ട​ങ്ങി​യ ഗോ​ഡൗ​ണു​ക​ളി​ൽ ച​ര​ക്ക് ഗ​താ​ഗത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ച്ചി​ട്ടും വാ​ട​ക വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. മി​ൽ​മ മേ​ഖ​ല​യി​ൽ രാ​വും പ​ക​ലും ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മ​മു​റി​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : District News Nattuvishesham convention

Recent News

Corehub Up