x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി: സെ​ന്‍റ് എ​ഫ്രേം​സി​നും പ്രോവി​ഡ​ൻ​സി​നും കി​രീ​ടം

വെബ് ഡെസ്ക്
Published: September 15, 2026 12:43 AM IST | Updated: September 15, 2026 12:43 AM IST

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ മാന്നാനം സെ​ന്‍റ് എ​ഫ്രേം എ​ച്ച്എ​സ്എ​സ് ടീം ​തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ എ​സ്. ലേ​ഖ​യി​ൽ നി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

തി​രു​വ​ല്ല: ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സെ​ന്‍റ് എ​ഫ്രേം​സ്, പ്രൊ​വി​ഡ​ൻ​സ് സ്കൂ​ളു​ക​ൾ കി​രീ​ടം നേ​ടി.

ഫാ. ​കു​ര്യ​ൻ മു​ള​ച്ചേ​രി​ൽ സി​എം​ഐ മെ​മ്മോ​റി​യ​ൽ 11-ാമ​ത് ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് എ​ച്ച്എ​സ്എ​സ് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ചാ​മ്പ്യ​ന്മാ​രാ​യി.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്രോവി​ഡ​ൻ​സ് സ്കൂ​ൾ ജേ​താ​ക്ക​ളാ​യ​ത് (60 - 37).

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ എ​ച്ച്എ​സ്എ​സി​നെ​യാ​ണ് സെ​ന്‍റ് എ​ഫ്രേം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. (സ്കോ​ർ - 62 - 39).
ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ. ​ഡോ. ജെ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ എ​സ്. ലേ​ഖ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​ഡി.​ബി.​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സ​ക്ക​റി​യ, സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ൺ, അ​ന്താ​രാ​ഷ്ട്ര ബാ​സ്ക​റ്റ്ബോ​ൾ താ​രം ജി​ഷ്ണു ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ടോം ക​റു​ത്തേ​ടം സി​എം​ഐ പ​താ​ക താ​ഴ്ത്തി.

Tags : District News Nattuvishesham Christ Challenge Trophy St. Ephrem's

Recent News

Corehub Up