ഡോ. ടി.ആര്. കീര്‍ത്തി
അതിരമ്പുഴ: എംജി സര്‍വകലാശാലയിലെ മുതിര്‍ന്ന പ്രഫസര്‍ ഡോ. ടി.ആര്. കീര്‍ത്തിക്കു പരീക്ഷാ കണ്‍ട്രോളറുടെ പൂര്‍ണ അധിക ചുമതല നല്കി. പരീക്ഷാ കണ്ട്രോളര് പ്രഫ.ഡോ. സി.എം. ശ്രീജിത് കാലാവധി പൂര്‍ത്തിയാക്കി മാതൃസ്ഥാപനമായ മാലിയങ്കര എസ്എന്‍എം കോളജിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. അധ്യാപന-ഗവേഷണ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. കീര്‍ത്തി പരിചയസമ്പന്നയായ അക്കാദമിക ഭരണാധികാരിയുമാണ്.
സ്കൂള്‍ ഓഫ് ബയോസയന്‍സസിന്റെ മേധാവിയായും സര്‍വകലാശാലയുടെ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരീക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ച, കാര്യക്ഷമത, സുതാര്യത, കൃത്യത, അക്കാദമിക സമഗ്രത എന്നിവ ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികേന്ദ്രിതമായ പരീക്ഷാ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായിരിക്കും പ്രഥമ പരിഗണനയെന്ന് കീര്‍ത്തി പറഞ്ഞു.
Tags : NattuVishesham DistrictNews