പി. കെ. സുഭാഷ്
പത്തനംതിട്ട: നാടക പ്രവർത്തകനായിരുന്ന സുനിൽ സരിഗയുടെ സ്മരണയ്ക്കായി നാടക് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സുനിൽ സരിഗ സ്മാരക നാടക് പുരസ്കാരം നാടക നടനും സംഘാടകനുമായ പി. കെ. സുഭാഷ് പന്തളത്തിനു സമ്മാനിക്കും. നാടക രംഗത്തും നാടകസംഘാടക രംഗത്തും നൽകിയ സമഗ്ര സംഭാവനമാനിച്ചാണ് പുരസ്കാരം നൽകുന്നത്.
20 നു പന്തളത്തു നടക്കുന്ന നാടക് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പുരസ്കാരം സമ്മാനിക്കുമെന്ന ജില്ലാ പ്രസിഡന്റ് നാടകക്കാരൻ മനോജ് സുനി ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ എന്നിവർ അറിയിച്ചു.
Tags : District News Nattuvishesham Sunil Sariga Drama Award