x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ: നി​ര​ത്തു​ക​ൾ കു​രു​തി​ക്ക​ള​മാ​കു​ന്നു

വെബ് ഡെസ്ക്
Published: September 14, 2026 11:46 PM IST | Updated: September 14, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

കാ​യം​കു​ളം: നി​യ​മ​ങ്ങ​ളെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും കാ​റ്റി​ല്‍​പ്പ​റ​ത്തി സ്വ​കാ​ര്യബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ നി​ര​ത്തു​ക​ൾ കു​രു​തി​ക്ക​ള​മാ​കു​ന്നു. ക​ഴി​ഞ്ഞദി​വ​സം രാത്രി കെ​പി റോ​ഡി​ൽ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സ്വ​കാ​ര്യ ബ​സ് ബു​ള്ള​റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പ​ത്തുവ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ചു.​

ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം ശ്രീ​ല​കം വീ​ട്ടി​ൽ ശ്രീ​കാ​ന്തി​ന്‍റെ മ​ക​ൾ ശ്രീ​ഭ​ദ്ര (10) ആ​ണ് മ​രി​ച്ച​ത്.​ ഈ​രേ​ഴ നോ​ർ​ത്ത് എ​ൽപി ​സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​ച്ഛ​ൻ ശ്രീ​കാ​ന്തി​നൊ​പ്പം ബു​ള്ള​റ്റി​ൽ യാ​ത്ര​ചെ​യ്യ​വേയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹ​രി​ശ്രീ ബ​സാ​ണ് ബു​ള്ള​റ്റി​ൽ ഇ​ടി​ച്ച​ത്.​ ബു​ള്ള​റ്റി​ൽ നി​ന്നു ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ശ്രീ​ഭ​ദ്ര​യെ ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ വേ​ഗ​ത്തി​ൽ പാ​ഞ്ഞ സ്വ​കാ​ര്യബ​സി​ടി​ച്ച് സ്‌​കൂ​ട്ട​റി​ൽ കോ​ള​ജി​ലേ​ക്ക് പോ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി. കൈ​ത​തെ​ക്ക് ശ​ശി​ഭ​വ​ന​ത്തി​ൽ പ​ര​മേ​ശ്വ​ർ (18) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ റോ​ഡ് മു​റി​ച്ചുക​ട​ക്കു​ന്ന​തി​നി​ടെ രാ​മ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി കാ​യം​കു​ളം പ​ത്തി​യൂ​ർ പ​ടി​ഞ്ഞാ​റ് കോ​ട്ടൂ​ർ തെ​ക്ക​തി​ൽ സ​ജി- സു​ധാ​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​ത്യ​ന്‍റെ (16) ജീ​വ​നും നി​ര​ത്തി​ൽ പൊ​ലി​ഞ്ഞു . ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത​വേ​ഗ​തി​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​യം​കു​ളം -പു​ന​ലൂ​ർ കെ ​പി റോ​ഡി​ലും തി​രു​വ​ല്ല -കാ​യം​കു​ളം സം​സ്ഥാ​ന പാ​ത​യി​ലും സ്വ​കാ​ര്യബ​സു​ക​ളും ടി​പ്പ​ര്‍ ലോ​റി​ക​ളും അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​യു​ന്ന​ത് ഇ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കെ​പി റോ​ഡി​ൽ സ്വ​കാ​ര്യബ​സു​ക​ള്‍​ക്കൊ​പ്പം വേ​ണാ​ട് ബ​സു​ക​ളും മ​ത്സ​ര​യോ​ട്ട​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തോ​ടെ ഈ ​റോ​ഡു​ക​ളി​ലെ കാ​ല്‍​ന​ട​യാ​ത്ര​പോ​ലും ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ലാ​ണ്. മി​നി​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ്വ​കാ​ര്യബ​സും വേ​ണാ​ട് ബ​സും പ​ല​പ്പോ​ഴും മ​ത്സ​ര​യോ​ട്ട​മാ​ണ്. മി​നി​ട്ടു​ക​ള്ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യബ​സു​ക​ള്‍​ക്ക് സ​മ​യ​ക്ര​മം പാ​ലി​ക്കാ​ന്‍ ക​ഴി​യാ​റി​ല്ല.​

ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​ല്‍ ഓ​രോ വ​ര്‍​ഷ​വും റോ​ഡു​ക​ളി​ല്‍ പൊ​ലി​യു​ന്ന ജീ​വ​നു​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്.
അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍​ മാ​ത്രം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രും പി​ന്നീ​ട് വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍ വ​ർ​ധി​ക്കാ​ൻ ക​ര​ണ​മാ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

K-Rail Survey

ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തു

കാ​യം​കു​ളം: കെ​പി റോ​ഡി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് പ​ത്തു​വ​യ​സു​കാ​രി ശ്രീ​ഭ​ദ്ര മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​ത്തി​ന് കാ​ര​ണം ഡ്രൈ​വ​റു​ടെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ചു.
അ​ച്ഛ​ൻ ശ്രീ​കാ​ന്തി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പി​ന്നാ​ലെ​യെ​ത്തി​യ ഹ​രി​ശ്രീ ബ​സ് ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

K-Rail Survey

Tags : NattuVishesham DistrictNews

Recent News

Corehub Up