x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര​ത്ത​ണി​ൽ ഇ​ടു​ക്കി​ക്കാ​ര​നു മൂ​ന്നാം സ്ഥാ​നം

വെബ് ഡെസ്ക്
Published: September 14, 2026 10:57 PM IST | Updated: September 14, 2026 10:57 PM IST

റ​യാ​ൻ ആ​ഷ്‌​ലി

നെ​ടു​ങ്ക​ണ്ടം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി യം​ഗ് ഇ​ന്ത്യ​ൻ​സ് കോ​വ​ളം ലീ​ല റാ​വീ​സി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ണി​ൽ ഇ​ടു​ക്കി​ക്കാ​ര​നു മൂ​ന്നാം സ്ഥാ​നം. 42, 21, 10, 5 കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മാ​ര​ത്ത​ണി​ൽ 2,000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

42 കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലെ 18-29 പ്രാ​യ​പ​രി​ധി​യി​ലു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് പാ​മ്പാ​ടും​പാ​റ സ്വ​ദേ​ശി തേ​നം​മാ​ക്ക​ൽ റ​യാ​ൻ ആ​ഷ്‌​ലി മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. നി​യ​മ​ബി​രു​ദ​ധാ​രി​യാ​യ റ​യാ​ൻ വി​വി​ധ മാ​ര​ത്ത​ണു​ക​ളി​ൽ നേ​ര​ത്തേ​യും ജേ​താ​വാ​യി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും മൊ​മെ​ന്‍റോ​യും ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വി​ത​ര​ണം ചെ​യ്തു.

Tags : District News Nattuvishesham Idukki marathon

Recent News

Corehub Up