x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കു​റ​വ്: കാ​ര്‍​ഷി​ക​മേ​ഖ​ല​യെ പി​ടി​ച്ചു​ല​യ്ക്കും

വെബ് ഡെസ്ക്
Published: September 14, 2026 11:05 PM IST | Updated: September 14, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കാ​ല​വ​ര്‍​ഷ​ത്തി​നു പു​റ​മേ തു​ലാ​വ​ര്‍​ഷ​വും ക​നി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​യും. കാ​ര്‍​ഷി​ക ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ലെ ഭൂ​രി​ഭാ​ഗം പേ​രും കൃ​ഷി​യെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. എ​ന്നാ​ല്‍ ആ​ഗോ​ള​താ​പ​നം മൂ​ല​മു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥ​ാവ്യ​തി​യാ​നം കൃ​ഷി​യു​ടെ താ​ളം തെ​റ്റി​ക്കു​ക​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം കാ​ര്യ​മാ​യി ല​ഭി​ക്കാ​ത്ത​തും തു​ലാ​മ​ഴ കു​റ​യു​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥ ാനി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന​ത്. ഇ​തു ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

സാ​ധാ​ര​ണ ജൂ​ണ്‍​മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ കാ​ല​വ​ര്‍​ഷ​വും ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ തു​ലാ​വ​ര്‍​ഷ​വു​മാ​ണ് സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ പ​തി​വി​ന് വി​രു​ദ്ധ​മാ​യി ഓ​ഗ​സ്റ്റ് അ​വ​സാ​നം മു​ത​ല്‍ മ​ഴ മാ​റി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജി​ല്ല​യി​ല്‍ പെ​യ്ത കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് നി​ല​വി​ല്‍ 42 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തു​ലാ​വ​ര്‍​ഷ​വും കാ​ര്യ​മാ​യി ല​ഭി​ക്കാ​തെ വ​ന്നാ​ല്‍ ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക​മേ​ഖ​ല​യെ ഇ​തു​സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഏ​ലം

മ​ഴ​ക്കു​റ​വു​മൂ​ലം ഏ​ലം​കൃ​ഷി വ​ലി​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്.​സാ​ധാ​ര​ണ വേ​ന​ല്‍​ക്കാ​ല​യ​ള​വി​ല്‍ ഷെ​യ്ഡ് ന​ല്‍​കി​യാ​ണ് കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​ത്. ക​ടു​ത്ത​ചൂ​ട് ഏ​ല​ത്ത​ട്ട​ക​ള്‍​ക്ക് താ​ങ്ങാ​നാ​കി​ല്ല. ചൂ​ട് കൂ​ടി​യാ​ല്‍ ചെ​ടി ക​രി​ഞ്ഞു​ണ​ങ്ങും. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് കൊ​ടും​വേ​ന​ലി​ല്‍ ജി​ല്ല​യി​ലെ 60 ശ​ത​മാ​ന​ത്തോ​ളം ഏ​ലം കൃ​ഷി ഉ​ണ​ങ്ങി ന​ശി​ച്ചി​രു​ന്നു. വീ​ണ്ടും കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​ത്ത് വ​രു​മ്പോ​ഴാ​ണ് പ​തി​വി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി സെ​പ്റ്റം​ബ​റി​ല്‍​ത്ത​ന്നെ ക​ടു​ത്ത​ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി​യ​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ​ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​ലം​ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​കും. സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഹൈ​റേ​ഞ്ച്‌ മേ​ഖ​ല​യി​ല്‍ കൊ​ക്കോ, ജാ​തി, റ​ബ​ര്‍ ഉ​ള്‍​പ്പെ​ടെ വെ​ട്ടി​നീ​ക്കി വ്യാ​പ​ക​മാ​യി ഏ​ലം കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള ക​ര്‍​ഷ​ക​രും ഇ​വി​ടെ ഏ​ക്ക​ര്‍​ക​ണ​ക്കി​നു സ്ഥ​ലം വാ​ങ്ങി കൃ​ഷി ന​ട​ത്തി​വ​രു​ന്നു​ണ്ട്.

കു​രു​മു​ള​ക്

ക​ടു​ത്ത​ചൂ​ട് കു​രു​മു​ള​ക് കൃ​ഷി​ക്കും തി​രി​ച്ച​ടി​യാ​ണ്. നേ​ര​ത്തേ കു​മി​ള്‍ രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ കു​രു​മു​ള​കു കൃ​ഷി​ക്ക് സാ​ര​മാ​യ നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ല​വ​ര്‍​ധി​ച്ച​തോ​ടെ കൃ​ഷി വീ​ണ്ടും സ​ജീ​വ​മാ​യി. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ര്‍​ഷ​ക​രു​ടെ മ​നം മ​ടു​പ്പി​ക്കു​ക​യാ​ണ്. വി​ള​വ് കു​റ​യു​ക​യും രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​കു​ക​യും ചെ​യ്ത​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് പ​തി​വി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ചൂ​ട് നേ​ര​ത്തേ​ത​ന്നെ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. ഇ​തു കു​രു​മു​ള​ക്‌ ചെ​ടി​ക​ള്‍ ഉ​ണ​ങ്ങി ക​രി​യു​ന്ന​തി​നു കാ​ര​ണ​മാ​കും. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും മ​റ്റും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ല്‍ സീ​സ​ണ്‍ ആ​രം​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ വി​ള​വ് ഗ​ണ്യ​മാ​യി കു​റ​യാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

റ​ബ​ര്‍

ചൂ​ട് കൂ​ടി​യ​തോ​ടെ റ​ബ​ര്‍​പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ലും ഇ​ടി​വ്. മ​ഴ​ക്കാ​ല​ത്ത് ഉ​ത്പാ​ദ​നം കൂ​ടു​ത​ല്‍ ല​ഭി​ക്കു​മെ​ങ്കി​ലും പ​ല​ദി​വ​സ​ങ്ങ​ളി​ലും ടാ​പ്പിം​ഗ് മു​ട​ങ്ങു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ജ​നു​വ​രി വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ രാ​ത്രി അ​നു​ഭ​വ​പ്പെ​ടു​ന്ന ത​ണു​പ്പ് പാ​ല്‍ ഉ​ത്പാ​ദ​നം കൂ​ടാ​ന്‍ കാ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ സെ​പ്റ്റം​ബ​റി​ല്‍​ത്ത​ന്നെ ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​ത് പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് റെ​യി​ന്‍ ഗാ​ര്‍​ഡ​നിം​ഗ് ന​ട​ത്താ​ത്ത ക​ര്‍​ഷ​ക​ര്‍ മ​ഴ മാ​റു​ന്ന കാ​ല​യ​ള​വി​ലാ​ണ് ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ നേ​ര​ത്തേ​ത​ന്നെ ടാ​പ്പിം​ഗ് ആ​രം​ഭി​ക്കാ​ന്‍ പ​ല​ര്‍​ക്കും ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ദി​നം ല​ഭി​ക്കു​ന്ന റ​ബ​ര്‍​പാ​ലി​ന്‍റെ അ​ള​വ് കു​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. തു​ലാ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​വ​ണ നേ​ര​ത്തെ​ത​ന്നെ ടാ​പ്പിം​ഗ് നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രും.
റം​ബു​ട്ടാ​ന്‍
വി​ള​വെ​ടു​പ്പി​നു​ശേ​ഷം പ്രൂ​ണിം​ഗ് ന​ട​ത്തി വ​ള​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണി​ത്. എ​ന്നാ​ല്‍ മ​ഴ​ക്കു​റ​വ് യ​ഥാ​സ​മ​യം
വ​ളം ന​ല്‍​കു​ന്ന​തി​നു​ള്‍​പ്പെ​ടെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ജ​ല​സേ​ച​ന സൗ​ക​ര്യം കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൈ​ക​ള്‍ ഉ​ണ​ങ്ങി​ക്ക​രി​യാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​പ്പോ​ള്‍​ത്ത​ന്നെ ചെ​ടി​ക​ള്‍ ന​ന​യ്‌​ക്കേ​ണ്ടി​വ​ന്നാ​ല്‍ വേ​ന​ല്‍​ക​ടു​ക്കു​ന്ന​തോ​ടെ ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും കൃ​ഷി​യു​ടെ പ​രി​പാ​ല​നം ദു​ഷ്‌​ക​ര​മാ​ക്കും. ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യാ​നും ചെ​ടി​ക​ള്‍ ഉ​ണ​ങ്ങി​ക്ക​രി​യാ​നും സാ​ധ്യ​ത​കൂ​ടു​ത​ലാ​ണ്.

കൊ​ക്കോ

ഇ​ട​വി​ള കൃ​ഷി​യാ​ണെ​ങ്കി​ലും ക​ടു​ത്ത​ചൂ​ട് കൊ​ക്കോ കൃ​ഷി​യേ​യും സാ​ര​മാ​യി ബാ​ധി​ക്കും. കൊ​ക്കോ​യ്ക്കും ന​ന ആ​വ​ശ്യ​മാ​ണ്. ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യം കൃ​ഷി​യു​ടെ നി​ല​നി​ല്‍​പ്പി​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണ്.
കൊ​ക്കോ തൈ​ക​ള്‍ ഉ​ണ​ങ്ങി​ക്ക​രി​യു​ന്ന​തി​നും വി​ള​വ് കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​കും. നി​ര​വ​ധി ക​ര്‍​ഷ​ക​കു​ടും​ബ​ങ്ങ​ളി​ലെ പ്ര​ധാ​ന​വ​രു​മാ​ന​മാ​ര്‍​ഗ​മാ​ണ് കൊ​ക്കോ​കൃ​ഷി. അ​ണ്ണാ​ന്‍, എ​ലി, മ​ല​യ​ണ്ണാ​ന്‍, കു​ര​ങ്ങ് എ​ന്നി​വ​യു​ടെ ഭീ​ഷി​ക്കു​പു​റ​മേ കാ​ലാ​വ​സ്ഥ​യും ച​തി​ച്ചാ​ല്‍ കൊ​ക്കോ​ക​ര്‍​ഷ​ക​രു​ടെ നി​ല പ​രി​താ​പ​ക​ര​മാ​കും.

പ​ച്ച​ക്ക​റി​ക​ള്‍

സം​സ്ഥാ​ന​ത്തു കാ​ല​വ​ര്‍​ഷം തി​മി​ര്‍​ത്തു​പെ​യ്യു​ന്ന ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണു പ​ച്ച​ക്ക​റി​കൃ​ഷി കൂ​ടു​ത​ലാ​യും ക​ര്‍​ഷ​ക​ര്‍ ചെ​യ്തു​വ​രു​ന്ന​ത്. പ​യ​ര്‍, പ​ട​വ​ലം, വെ​ണ്ട, വ​ഴു​ത​ന, വെ​ള്ള​രി, ചീ​ര, കോ​വ​ല്‍, പാ​വ​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് സീ​സ​ണി​ല്‍ കൂ​ടു​ത​ലാ​യും കൃ​ഷി​ചെ​യ്തു​വ​രു​ന്ന​ത്.

പ​ച്ച​ക്ക​റി​കൃ​ഷി​യെ മ​ഴ​ക്കു​റ​വും മ​ഴ​ക്കൂ​ടു​ത​ലും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​വ​ണ​ത്തെ കാ​ലാ​വ​സ്ഥ കൃ​ഷി​ക്ക് ക​ന​ത്ത​തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ കൃ​ഷി​യി​റ​ക്കാ​ന്‍​ത​ന്നെ ക​ര്‍​ഷ​ക​ര്‍ മ​ടി​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. സ്ഥ​ലം​പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പ​ല​രും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. പാ​ട്ട​ത്തു​ക​യും കൂ​ലി​ച്ചെ​ല​വും സ്വ​ന്തം അ​ധ്വാ​ന​വും പാ​ഴാ​കു​ന്ന സാ​ഹ​ച​ര്യം ക​ര്‍​ഷ​ക​ര്‍​ക്ക് ക​ടു​ത്ത ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കും ഇ​താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​തി​ല്‍​നി​ന്നു ക​ര്‍​ഷ​ക​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്.

വാ​ഴ

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വാ​ഴ​കൃ​ഷി​യു​ടേ​യും താ​ളം തെ​റ്റി​ച്ചു. മ​ഴ​യു​ടെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം യ​ഥാ​സ​മ​യം വ​ള​പ്ര​യോ​ഗം ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​തെ വ​ന്നാ​ല്‍ വേ​ന​ലി​ലെ ക​ടു​ത്ത ചൂ​ടി​ല്‍ വാ​ഴ ഉ​ണ​ങ്ങി ക​രി​യാ​നും ഒ​ടി​ഞ്ഞു​വീ​ഴാ​നു​മു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കു​കൂ​ട്ടി നേ​ന്ത്ര​വാ​ഴ കൃ​ഷി​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ത്ത​വ​ണ കു​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തി​നാ​ല്‍ വാ​ഴ​വി​ത്ത് വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ല്പ​ന​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഓ​ണ​ത്തി​ന് വാ​ഴ​പ്പ​ഴ​ങ്ങ​ള്‍​ക്ക് ഇ​ത്ത​വ​ണ റി​ക്കാ​ര്‍​ഡ് വി​ല​യാ​ണ് ല​ഭി​ച്ച​ത്.
പാ​ള​യം​കോ​ട​ന്‍, ഞാ​ലി​പ്പൂ​വ​ന്‍, പൂ​വ​ന്‍, റോ​ബ​സ്റ്റ, നേ​ന്ത്ര​ന്‍ തു​ട​ങ്ങി​യ​വ​യ്‌​ക്കെ​ല്ലാം ഭേ​ദ​പ്പെ​ട്ട​വി​ല ല​ഭി​ച്ച​തി​നാ​ല്‍ വാ​ഴ​ക​ര്‍​ഷ​ക​ര്‍ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ​യു​ടെ കു​റ​വ് അ​ടു​ത്ത​കൃ​ഷി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​ത് ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്കു മ​ങ്ങ​ലേ​ല്‍​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags : District News Nattuvishesham Rainfall deficit agricultural sector

Recent News

Corehub Up