x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​ഗി​രി​യി​ല്‍ ദേ​ശീയ ലൈ​ബ്ര​റി സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 14, 2026 11:19 PM IST | Updated: September 14, 2026 11:19 PM IST

ദേ​ശീയ ലൈ​ബ്ര​റി സെ​മി​നാ​ര്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലൈ​ബ്ര​റീ​സ് ഓ​ഫ് ദി ​ഫ്യൂ​ച്ച​ര്‍ ആ​ന്‍​ഡ് ഹ്യൂ​മ​ന്‍ സെ​ന്‍റ​റെ​ഡ് എ​ഐ യൂ​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു. എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബി​ജു കെ. ​ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ​ല്‍ ഫാ.​ഡോ.​ബി​ജു ജോ​സ​ഫ്, വൈ​സ് പ്രി​ന്‍​സി​പ​ല്‍​മാ​രാ​യ ഫാ.​ആ​ന്‍റോ എ​ന്‍​ജെ, ഫാ. ​ഡോ. സു​നി​ല്‍ ജോ​സ്, ലൈ​ബ്ര​റേ​റി​യ​ന്‍ എ.​ജെ. ടോം​സ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

രാ​ജ്യ​ത്തെ പ്ര​മു​ഖ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ നി​ന്നും കോ​ള​ജു​ക​ളി​ല്‍ നി​ന്നു​മാ​യി നൂ​റോ​ളം പ്ര​തി​നി​ധി​ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു. മൈ​സൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി ലൈ​ബ്ര​റി സ​യ​ന്‍​സ് വി​ഭാ​ഗം സീ​നി​യ​ര്‍ പ്ര​ഫ​സ​ര്‍ ച​ന്ദ്ര​ശേ​ഖ​ര, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ലൈ​ബ്ര​റി ആ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​നി​ലെ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​സി.​ശ്യാ​മി​ലി, ത​മി​ഴ്‌​നാ​ട് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​കെ.​ജി. സു​ധീ​ര്‍, കോ​ഴി​ക്കോ​ട് ഐ​ഐ​എ​മ്മി​ലെ ഡോ.​ടി. സു​നി​ത, ത​മി​ഴ്നാ​ട് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഡോ. ​വി.​കെ. ധ​ന്യ​ശ്രീ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു.

 

Tags : District News Nattuvishesham Library Seminar Devagiri

Recent News

Corehub Up