മലപ്പുറം: മലപ്പുറം വൈഎംസിഎയുടെ നേതൃത്വത്തിൽ അഖില കേരള ബാലചിത്ര രചന മത്സരം 22 ന് രാവിലെ പത്ത് മുതൽ മലപ്പുറം ക്രിസ്ത്യൻ മിഷൻ സ്കൂളിൽ നടക്കും. അഞ്ച് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സംസ്ഥാനതലത്തിൽ കാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം ഗ്രൂപ്പുകാർക്ക് കളറിംഗ് മത്സരവും രണ്ടു മുതൽ അഞ്ചു വരെയുള്ള ഗ്രൂപ്പുകൾക്ക് ’പ്രകൃതിയോടൊപ്പം’ എന്ന വിഷയ അടിസ്ഥാനത്തിൽ മത്സരവും നടക്കും. ഫോണ്: 9446450156, 8075601984.
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം വൈഎംസിഎ തേഞ്ഞിപ്പലം സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 22ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ ബാലചിത്ര രചന മത്സരം നടത്തും. പ്രകൃതിയോടൊപ്പം ജീവിക്കുക എന്നതാണ് മത്സരവിഷയം. 15 വയസുവരെ പ്രായമുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. നഴ്സറി വിഭാഗം കുട്ടികൾക്ക് കളറിംഗ് മത്സരമാണ്. വരക്കുന്നതിനാവശ്യമായ പേപ്പർ വൈഎംസിഎയിൽ നിന്ന് നൽകും. കളറിംഗിനുള്ള സാധനങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം.
ഓയിൽ പെയിന്റ് പാടില്ല. യൂണിറ്റ് തലത്തിൽ വിജയിക്കുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകും. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകും. താൽപര്യമുള്ളവർ 22 ന് രാവിലെ 9.30 ന് സ്കൂളിൽ എത്തണമെന്ന് സെക്രട്ടറി കെ.വി. അഗസ്റ്റിൻ അറിയിച്ചു. ഫോണ്: 9495368995, 7594014714.
Tags : YMCA Local News Malappuram Nattuvishesham