തെള്ളിയൂർ വൈഎംസിഎയുടെ സുവർണ ജൂബിലി ആഘോഷം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
തെള്ളിയൂർ: വൈഎംസിഎ സുവർണ ജൂബിലി ആഘോഷം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രസിഡന്റ് ഷാജി പൂച്ചേരിൽ അധ്യക്ഷത വഹിച്ചു.
നിർധന രോഗികൾക്കുള്ളസൗജന്യ ഡയലിസിസ് പദ്ധതിക്കുള്ള ആദ്യ ഗഡു ചെക്ക് ദേശീയ ട്രഷറാർ റെജി ജോർജ് കുന്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ റവ.തോമസ് ജോണിനു കൈമാറി.
സ്ഥാപക സെക്രട്ടറി ജോർജ് ജോസഫിനെ ആദരിച്ചു. സബ് റീജിയൻ ചെയർമാൻ ജോസ് മാത്യൂസ്, സജു എബി മാത്യൂസ്, റവ.സുനിൽ മാത്യു, മാത്യു ജോൺ, ജോൺ വി. തോമസ്, സാം കെ. ജോസഫ്, കെ.റ്റി. മാത്യു, ജോസഫ് നെല്ലാനിക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : YMCA Local News Pathanamthitta