വൈഎംസിഎ അഖില ലോക പ്രാർഥനാ വാരത്തിന്റെ വയനാട് സബ് റീജണൽ ഉദ്ഘാടനം സബ് റീജണൽ ചെയർമാൻ സി.ജെ. ടോമി നിർവഹിക്കുന്നു.
കൽപ്പറ്റ: അഖിലലോക വൈഎംസിഎ പ്രാർഥനാവാരത്തിന്റെ വയനാട് സബ് റീജണ്‍ ഉദ്ഘാടനം കൽപ്പറ്റ വൈഎംസിയിൽ നടന്നു. കൽപ്പറ്റ വൈഎംസിഎ പ്രസിഡന്റ് പ്രഫ. സിബി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജണ്‍ ചെയർമാൻ സി.ജെ. ടോമി ഉദ്ഘാടനം ചെയ്തു.
ആദ്യ ദിവസത്തെ വചന സന്ദേശം ചേലോട് എസ്റ്റേറ്റ് മാനേജർ ഫാ. ഫ്രാൻസണ്‍ ചെരുമാൻതുരുത്തിയിൽ നൽകി. സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ കെ.ഐ. വർഗീസ്, ഡോ. ഫ്രണ്ട്സ് ജോസ്, പി.ജെ. തങ്കച്ചൻ, ജോണി പാറ്റാനി, സി.എച്ച്. സ്റ്റാൻലി, സബ് റീജണ്‍ ജനറൽ കണ്‍വീനർ ജയിംസ് ജോസഫ്, എം.സി. സെബാസ്റ്റ്യൻ, ഡോ.വി.ജെ. ജോസ്, ബേബി പാറ്റാനി, വിമല സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : YMCA Local News Wayanad Nattuvishesham