ഗുരുവായൂർ: വൈഎംസിഎയുടെ കുടുംബസംഗമവും സമാദരണസദസും നടന്നു. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു എം. വർഗീസ് അധ്യക്ഷനായി.
ഗുരുവായൂർ എസ്ഐ മഹേഷ് മുഖ്യാതിഥി യായി. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദനേയും കൗ ൺസിലർമാരായി തെരഞ്ഞെടുക്കപെട്ട വൈഎംസിഎ അംഗങ്ങളായ ആന്റോ തോമസ്, ജോയ് ചെറി യാൻ, എം.വി. ബിജു, ജോയ്സി ടീച്ചർ, മിഷ സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. വനിതാഫോറം നടപ്പിലാക്കുന്ന വനിതാ ദീപ്തി പദ്ധതിയിലൂടെ അർഹരായവർക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
തൃശൂർ സബ് റീജിയ ൺ ചെയർമാൻ ജോൺസൺ മാറോക്കി, സെക്രട്ടറി ലോറൻസ് നീലങ്കാവിൽ, ജോസ് ലൂയിസ്, ലാങ്കോസ് ചക്രമാക്കിൽ, സി.പി.ജോയ്, ജോമോൻ ചുങ്കത്ത്, ബിജു അന്തി ക്കാട്ട്, ഇഗ്നേഷ്യസ് ആളൂർ, ജിഷൊ. എസ്. പുത്തൂർ എന്നിവർ സംഗിച്ചു.
Tags : nattu vishesham YMCA family gathering