x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി വൈ​എം​സി​എ മാ​റ​ണം: ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

വെബ് ഡെസ്ക്
Published: August 18, 2026 12:20 AM IST | Updated: August 18, 2026 12:20 AM IST

തി​രു​വ​ല്ല വൈ​എം​സി​എ യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​ല്ല: ദൈ​വം ന​ൽ​കി​യ ക​ഴി​വു​ക​ളും സാ​ധ്യ​ത​ക​ളും മ​റ്റു​ള്ള​വ​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് വൈ​എം​സി​എ​യു​ടെ ദൗ​ത്യ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. സ്വ​ന്തം ക​ഴി​വു​ക​ളും വി​ഭ​വ​ങ്ങ​ളും സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന കൂ​ട്ടാ​യ്മ​യാ​യി വൈ​എം​സി​എ മാ​റ​ണം.
സ്നേ​ഹ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി, സ്വ​യം പ്രേ​രി​ത​മാ​യി മ​റ്റു​ള്ള​വ​രെ ക​രു​തു​ക​യും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ജീ​വി​തം സാ​ധ്യ​മാ​കു​ന്ന ലോ​ക​ക്ര​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന സ​മൂ​ഹ​മാ​യി വ​ള​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തി​രു​വ​ല്ല വൈ​എം​സി​എ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​­യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ടി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. വ​ർ​ഗീ​സ് മാ​മ്മ​ൻ എം.​എ​ൽ.​എ. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മി​ക​ച്ച സാം​സ്കാ​രി​ക സം​ഭാ​വ​ന​യ്ക്കു​ള്ള വൈ​എം​സി​എ​യു​ടെ ആ​ദ​രം പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെ​സി ഐ​പ്പ് തോ​മ​സ് ഏ​റ്റു​വാ​ങ്ങി. രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന്‍റെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യി നി​യ​മി​ത​നാ​യ ജോ​ർ​ജ് ചെ​റി​യാ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​വൈ​എം​സി​എ ദേ​ശീ​യ എ​ക്യു​മെ​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ-​റി​ലീ​ജി​യ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ, വൈ​ഡ​ബ്ല്യു​സി​എ പ്ര​സി​ഡ​ന്‍റ് ഐ​റി​ൻ കോ​ശി, വൈ​സ്മെ​ൻ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ജു മാ​ത്യു പു​ലി​യേ​ലി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രൊ​ഫ. കു​ര്യ​ൻ ജോ​ൺ, എ.​ജി. ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു, തോ​മ​സ് വ​ർ​ഗീ​സ്, അ​ഡ്വ. കു​രു​വി​ള വ​ർ​ഗീ​സ്, ലി​യോ​ൺ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, പാ​സ്റ്റ​ർ സി.​പി. മോ​നാ​യി, സെ​ക്ര​ട്ട​റി ജോ​യി ജോ​ൺ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ടേ​ബി​ൾ ടെ​ന്നീ​സി​ൽ ജി​ല്ലാ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham YMCA Dr. Thomas Mar Courilos Metropolitan

Recent News

Corehub Up