റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസിൽ നിന്ന് മികച്ച വൈഎംസിഎയ്ക്കുള്ള അവാർഡ് ഉദയംപേരൂർ വൈഎംസിഎ അംഗങ്ങൾ ചേർന്ന് ഏറ്റുവാങ്ങുന്നു.
ഉദയംപേരൂര്‍: വൈഎംസിഎ കേരള റീജിയന്റെ ഏറ്റവും മികച്ച വൈഎംസിഎയ്ക്കുള്ള ഒന്നാം സ്ഥാനം ഉദയംപേരൂര്‍ വൈഎംസിഎ നേടി. റീജണല്‍ ചെയര്മാന് പ്രഫ. അലക്സ് തോമസില്‍ നിന്ന് ഉദയംപേരൂര്‍ വൈഎംസിഎ പ്രസിഡന്റ് കെ.വി. മോഹന്‍ദാസ്, മുന്‍ പ്രസിഡന്റ് ബേബി ജോസഫ് മലമേല്‍, ഭാരവാഹികളായ ജെയിംസ് കണ്ടത്തില്‍, എം.വി. സണ്ണി, ഡോ.ഷൈമോള്‍, ലിസ ജോസഫ്, ആനിസ് പോള്‍, സബ് റീജണല്‍ വൈസ് ചെയര്മാന് സാബു പൗലോസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി