വൈഎംസിഎ മുളപ്ര യൂണിറ്റ് ഓഫീസ് ഉദ്ഘാടനം മുളപ്ര സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. കുര്യാക്കോസ് അറയ്ക്കൽ നിർവഹിക്കുന്നു.
ചെറുപുഴ: വൈഎംസിഎ മുളപ്ര യൂണിറ്റ് ഓഫീസിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനം നടന്നു. മുളപ്ര സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. കുര്യാക്കോസ് അറയ്ക്കൽ വെഞ്ചിരിപ്പും ഉദ്ഘാടനവും നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് പാപ്പച്ചൻ തുരുത്തേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലിപ്പ് വെളിയത്ത്, ജെയിംസ് ഇമ്മാനുവൽ, കെ.സി. ജോസഫ്, ജോസുകുട്ടി ഇല്ലത്തുപറമ്പിൽ, ജോജി ചെമ്പരത്തിക്കൽ എന്നിവർ പ്രസംഗിച്ചു. യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് ആദ്യ സംഭാവന റോസമ്മ മത്തായി തുരുത്തേലിൽ നിന്നും യൂണിറ്റ് പ്രസിഡന്റ് ഏറ്റുവാങ്ങി.
Tags : Nattuvishesham DistrictNews DeepikaNews YMCA