ചേർപ്പ് ഗവ. ഹൈസ്കൂളിൽ ചാണ്ടി ഉമ്മൻ എംഎൽഎ വൃക്ഷത്തൈ നടുന്നു.
ചേർപ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും ജനശ്രീ ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചേർപ്പ് ബിആർസിയിലെ ഓട്ടീസം സെന്ററിൽ ആചരിച്ചു. ഉമ്മൻ ചാണ്ടിയുടെ ജന്മനക്ഷത്രമായ അനിഴം നാളിലെ വൃക്ഷമായ ഇലഞ്ഞിമരം ചാണ്ടി ഉമ്മൻ എംഎൽഎ നടുകയും ചെയ്തു.\
ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ആർ സിദ്ധാർഥൻ, ജനശ്രീ മന്ധലം ചെയർമാൻ പ്രദീപ് വലിയങ്ങോട്ട്, സി.എൻ.ഗോവിന്ദൻ കുട്ടി, ജില്ലാ പഞ്ചായത്തംഗം സി.കെ. വിനോദ്, പഞ്ചായത്തംഗം ജയശ്രീ ഷാജൻ, കെ. ആർ. പിയൂസ്, പ്രസാദ് കിഴക്കൂട്ട് തുടങ്ങിയവർ സംസാരിച്ചു. ബി.ആർ അസി പ്രൊജക്റ്റ് കോ-ഒർഡിനേറ്റർ ഉമാദേവി വേണുഗോപാൽ. ശിബ പ്രദീപ്, അഭിലാഷ് മൂലേക്കാട്ടിൽ, നീതു മഹേഷ്, ജെസ്ന ഷിഹാബ്, ഷനിൽ പെരുവനം, രൻജീഷ് കനാൽ, കെ.എ.നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. സ്നേഹവിരുന്നും ഉണ്ടായിരുന്നു
Tags : Local News Nattuvishesham Oommen Chandy' remembrance day