x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​രു​ന്നു;പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​തി​രോ​ധ പ്ര​വൃത്തികൾ ഏങ്ങുമെത്തിയില്ല

വെബ് ഡെസ്ക്
Published: July 15, 2026 01:07 AM IST | Updated: July 15, 2026 01:07 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട് : മ​ല​യോ​ര മേ​ഖ​ല​യാ​യ ആ​ര്യ​നാ​ട്ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​മ്പോ​ഴും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്താ​തെ തു​ട​രു​ന്നു​വെ​ന്ന് ആ​ക്ഷേ​പം.രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.


ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഷി​ഗെ​ല്ല പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ, വെ​ള്ള​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ദി​വ​സേ​ന വ​ർ​ധി​ക്കു​ക​യാ​ണ്. പൂ​വ​ച്ച​ലി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ചു യു​വാ​വ് മ​രി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രു​ന്നു.

ആ​ശാ​വ​ർ​ക്ക​ർ​മാ​ർ മാ​ത്ര​മാ​ണു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ല​വി​ൽ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന​യോ ബോ​ധ​വ​ത്ക​ര​ണ​മോ ന​ട​ത്തു​ന്നി​ല്ല. ക​ഴി​ഞ്ഞ​മാ​സം ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യു​മാ​ണ് മാ​ത്ര​മാ​ണ് ഏ​ക പ്ര​തി​രോ​ധ ന​ട​പ​ടി. ഭ​ക്ഷ്യ​സു​ര​ക്ഷാ മേ​ഖ​ല​യി​ലെ വീ​ഴ്ച​ക​ൾ മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. ആ​ര്യ​നാ​ട് മാ​ർ​ക്ക​റ്റി​ൽ​നി​ന്നും മ​ത്സ്യം വാ​ങ്ങി ക​ഴി​ച്ച 250-ലേ​റെ പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടു. പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ച്ചി​യി​ലെ കേ​ന്ദ്ര​ലാ​ബി​ലേ​ക്ക് അ​യ​ച്ച സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. മാ​ർ​ക്ക​റ്റു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കാ​ത്ത​തി​നാ​ൽ പ​ച്ച​ക്ക​റി-​മ​ത്സ്യ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി ഈ​ച്ച​യും പു​ഴു​ക്ക​ളും അ​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ൾ രോ​ഗ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മാ​റു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തോ​ള​മാ​യി ടാ​പ്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ൽ, റ​ബ​ർ ചി​ര​ട്ട​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്നു. ഇ​തു ഡെ​ങ്കി​പ്പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ, പ​ഞ്ചാ​യ​ത്ത്-​പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളും കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. കാ​ടു​മൂ​ടി​യ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ടി വ​രു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. അ​നാ​സ്ഥ​ക​ൾ തു​ട​ർ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി. അ​ട​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham LocalNews

Recent News

Corehub Up