x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ക്ഷാ​മം

വെബ് ഡെസ്ക്
Published: July 16, 2026 01:48 AM IST | Updated: July 16, 2026 01:48 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ടീ​ച്ചിം​ഗ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ക്ഷാ​മം. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ള്‍​ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള ന്യൂ​റോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ല്‍ ര​ണ്ടു മാ​സ​മാ​യി ആ​ളി​ല്ല. നേ​ര​ത്തേ ഇ​വി​ടെ നി​ന്ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന രോ​ഗി​ക​ള​ട​ക്കം ഇ​പ്പോ​ള്‍ ചി​കി​ത്സ​യ്ക്കെ​ത്തി മ​ട​ങ്ങു​ക​യാ​ണ്. സൈ​ക്യാ​ട്രി, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും സ്ഥ​ല​മാ​റ്റ ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ല്‍ പ​ക​രം ഡോ​ക്ട​ര്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ പോ​ലും മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​കും. ച​ര്‍​മ​രോ​ഗ വി​ഭാ​ഗ​ത്തി​ലും നാ​ളു​ക​ളാ​യി ഡോ​ക്ട​റി​ല്ല. ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ല്‍ ഒ​രൊ​റ്റ ഡോ​ക്ട​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ​ന്ന അം​ഗീ​കാ​രം നേ​ടു​ന്ന​തി​നാ​യി ഇ​വി​ടേ​ക്ക് സ്ഥ​ലം​മാ​റ്റി നി​യ​മി​ച്ച സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രെ​ല്ലാം ഇ​പ്പോ​ള്‍ തി​രി​ച്ചു​പോ​കു​ന്ന നി​ല​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Tags : Local News Nattuvishesham Shortage of specialist doctors

Recent News

Corehub Up