x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി പോ​സ്റ്റി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു


Published: July 17, 2026 12:53 AM IST | Updated: July 17, 2026 12:53 AM IST

കൊ​ട്ടാ​ര​ക്ക​ര: പ​ന​വേ​ലി​ക്ക് സ​മീ​പം പു​ല​ർ​ച്ചെ ലോ​റി പോ​സ്റ്റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ല്ല​റ മു​ണ്ടോ​ണി​ക്ക​ര ക​മ​ലാ​ല​യ​ത്തി​ൽ രാ​ജീ​വ്-​വി​ജ​യ​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ​രാ​ജ് (30) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യ​ത്തേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​രേ​റ്റ് ശ​ബ​രി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്നു അ​മ​ൽ​രാ​ജ്.

ഗ​ൾ​ഫി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​മാ​ണ് നാ​ട്ടി​ൽ ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി വ​ന്ന​ത്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​രി: അ​ഞ്ജു.

Tags : Driver dies after lorry

Recent News

Corehub Up