മുഹമ്മദ്നിസാൻ
മുക്കം: സ്വർണം പൂശിയ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാൾ മുക്കം പോലീസിന്റെ പിടിയിലായി. മുക്കത്തെ മണപ്പുറം ഫൈനാൻസിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ചാത്തമംഗലം മലയമ്മ സ്വദേശി മണിയേടത്ത് കുയ്യിൽ മുഹമ്മദ് സിനാനാണ് പിടിയിലായത്. ഒന്നര പവൻ തൂക്കം വരുന്ന സ്വർണം പൂശിയ മുക്കുപണ്ടം പണയപ്പെടുത്തി 1,29,499 രൂപയാണ് ഇവിടെ നിന്ന് തട്ടിയത്.
ഇക്കഴിഞ്ഞ മേയ് 25നാണ് സംഭവം. ജൂൺ നാലിന് മണപ്പുറം ഫിനാൻസിന്റെ ഓഡിറ്റർ എത്തി സ്വർണം പരിശോധിച്ചപ്പോഴാണ് സ്വർണം പൂശിയ മുക്ക്പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മണപ്പുറം ഫിനാൻസിന്റെ ഏരിയാ ഹെഡ് മുക്കം പോലീസിൽ നൽകിയ പരാതിയിൽ മുക്കം പോലീസ് കേസെടുക്കുകയും പ്രതിയായ മുഹമ്മദ് സിനാനെ ചാത്തമംഗലം മലയമ്മയിലെ വീട്ടിൽനിന്നും പിടികൂടുകയുമായിരുന്നു.
Tags : Nattuvishesham LocalNews