x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനം ഉണ്ടാക്കും: മന്ത്രി രമേശ് ചെന്നിത്തല


Published: July 18, 2026 05:34 AM IST | Updated: July 18, 2026 05:34 AM IST

മെ​ഗാ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ച്ച ശേ​ഷം എം​എ​ല്‍​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് തൂ​ഫാ​ന്‍ വാ​രി​യ​ര്‍ ബാ​ഡ്ജ് അ​ണി​യി​ക്കു​ന്നു.

പെരിന്തല്‍മണ്ണയില്‍ മെഗാ തൂഫാന്‍ കാമ്പയിന്‍ തുടങ്ങി

പെ​രി​ന്ത​ല്‍​മ​ണ്ണ: ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് കേ​ര​ള പോ​ലീ​സി​ല്‍ സ്ഥി​ര സം​വി​ധാ​ന​മു​ണ്ടാ​ക്കു​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​രി​ന്ത​ല്‍​മ​ണ്ണ ഷി​ഫ ക​ണ്‍​വന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന മെ​ഗാ തൂ ​ഫാ​ന്‍ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ന്ന​ത് വ​രെ ഓ​പ്പ​റേ​ഷ​ന്‍ കാ​മ്പ​യി​ന്‍ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പോ​ലെ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത മ​റ്റൊ​രു കാ​മ്പ​യി​ന്‍ അ​ടു​ത്ത കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ലു​ട​നീ​ളം ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ സ​മ്മേ​ള​ന​ങ്ങ​ള്‍, ജാ​ഥ​ക​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

പു​തി​യ ത​ല​മു​റ​യെ ല​ഹ​രി​യി​ല്‍നി​ന്ന് മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഈ ​കാ​മ്പ​യി​ന്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത് അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രു​മാ​ണ്. ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ പോ​ലീ​സ് നി​താ​ന്ത ജാ​ഗ്ര​ത​യി​ലാ​ണ്. ല​ഹ​രി മാ​ഫി​യ​യ്ക്ക് മു​ന്‍​പി​ല്‍ കേ​ര​ളം മു​ട്ടു മ​ട​ക്കി​ല്ല. മു​ന്‍​പ് മ​യ​ക്കു മ​രു​ന്ന് മാ​ഫി​യ​യെ ജ​ന​ങ്ങ​ള്‍​ക്ക് പേ​ടി​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ളെ മാ​ഫി​യ ഭ​യ​ക്കു​ന്ന കാ​ല​മാ​ണ്. മ​റ്റ് തെ​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ അ​ല​യൊ​ലി​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള തൂ​ഫാ​ന്‍ വാ​രി​യ​ര്‍ ബാ​ഡ്ജ് വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

വി.​എ​സ്. ജോ​യ് എം​എ​ല്‍​എ, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, മു​ന്‍ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ സു​ര​യ്യ ഫാ​റൂ​ഖ്, പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ന​ജ്മ ത​ബ്ഷീ​റ, മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​ര്‍ രം​ഗീ​ഷ് ക​ട​വ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Malappuram

Recent News

Corehub Up