തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ആദ്യ 56 കാർഡ്സ് ടൂർണമെന്റിന് കുമ്പനാട് വൈഎംസിഎ വേദിയൊരുക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുമ്പനാട് വൈഎംസിഎയിൽ ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കാർഡ്സ് പ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
16 ടീമുകളിലായി 64 താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഓരോ ടീമിനും ഒരു സബ്സ്റ്റിറ്റ്യൂട്ട് താരത്തെ ഉൾപ്പെടുത്താം. നാല് ഗ്രൂപ്പുകളിലായാണ് ലീഗ് റൗണ്ട് മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിൽനിന്നുമുള്ള ആദ്യ രണ്ട് ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. 32 മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറുക.
രജിസ്ട്രേഷന്റെ അവസാന തീയതി31. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8921285957.