എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടിയിലായ യുവാവ്.
തുറവൂർ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൊല്ലം മയ്യനാട് തട്ടാമല ഷംനാദ് മൻസിലിൽ ഷംനാദ് പിടിയിലായത്. 2.89 ഗ്രാം എംഡിഎംഎയും 96 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജി.ആർ. ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. രഞ്ജിത്ത്, ടി.എം. മഹേഷ്, നന്ദു, സന്തോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതി റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Youth arrested MDMA and cannabis