അയ്യൻകുന്ന് പഞ്ചായത്ത് ജനശ്രീ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കൺവൻഷനും അനുമോദനവും
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ജനശ്രീ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവൻഷൻ നടത്തി. അയ്യൻകുന്ന് രാജീവ് ഭവനിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ പടിയൂർ ബാലൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിലും വിവിധ മത്സര പരീക്ഷകളിലും വിജയിച്ച വിദ്യാർഥികൾക്ക് അനുമോദനം നൽകി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോജ് എം. കണ്ടത്തിൽ, ജയിൻസ് ടി. മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മരിയ, പഞ്ചായത്തംഗം ബിന്ദു ഷാജി, മണ്ഡലം ചെയർമാൻ ജോർജ് വടക്കുംകര, സുജ, ബ്ലോക്ക് സെക്രട്ടറി കെ.കെ. വിജയൻ, ഷാജി മടയംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Janashree Sustainable Mission