x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പ​ർ കു​ട്ട​നാ​ട് ജ​ലോ​ത്സ​വം 25ന്

വെബ് ഡെസ്ക്
Published: July 14, 2026 11:07 PM IST | Updated: July 14, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

​തി​രു​വ​ല്ല: അ​പ്പ​ർ കു​ട്ട​നാ​ട് ജ​ലോ​ത്സ​വം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​പ്പ​ർ കു​ട്ട​നാ​ട് വാ​ട്ട​ർ ‌സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. അ​പ്പ​ർ കു​ട്ട​നാ​ട് ബോ​ട്ട് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​യ​പു​രം, നി​ര​ണം, ക​ട​പ്ര, മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​കീ​യ കൂ​ട്ടാ​യ്‌​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം.

ക​ട​പ്ര ബേ​ത്‌ല​ഹേം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക​ട​വ് മു​ത​ൽ ക​ട​പ്ര സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ ക​ട​വ് വ​രെ​യു​ള്ള 1200 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള നെ​ട്ടാ​യ​ത്തി​ൽ ചു​ണ്ട​ൻ, വെ​പ്പ്, ഇ​രു​ട്ടു​കു​ത്തി, ചു​രു​ള​ൻ വ​ള്ള​ങ്ങ​ൾ തു​ഴ​യെ​റി​യും. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം. ​ലി​ജു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. അ​പ്പ​ർ കു​ട്ട​നാ​ട് ജ​ലോ​ത്സ​വ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​രു​വി​ള, സെ​ക്ര​ട്ട​റി ല​ല്ലു കാ​ട്ടി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് മ​ണ​പ്പു​റം, മ​നു ഏ​ബ്ര​ഹാം, സി​നി കോ​ശി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദി​ക​രി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up