പ്രതീകാത്മക ചിത്രം
കണ്ണൂർ: മേലെചൊവ്വ മേൽപ്പാലം നിർമാണം വളരെ മന്ദഗതിയിലാണെന്നും ഇങ്ങനെ പോയാൽ പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടുപോയേക്കാമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ പ്രസ്താവിച്ചു. കൂടുതൽ ജോലിക്കാരെ വിന്യസിപ്പിച്ച് എത്രയും വേഗം മേൽപ്പാലം യാഥാർഥ്യമാക്കണം.
എൻഎച്ച് 66 നിർമാണ സമയത്ത് തന്നെ നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ കണ്ണൂരിന്റെ എംഎൽഎയും എംപിയും സംസ്ഥാന സർക്കാരും കാണിച്ച അനാസ്ഥയാണ് നടാലിൽ അടിപ്പാത യാഥാർഥ്യമാക്കുന്നതിന് തടസമായത്. ഇവർ മാത്രമാണ് ഇതിന് കാരണക്കാർ. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു എംപിയും എംഎൽഎയും സംസ്ഥാന സർക്കാരും.
ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ പ്രസ്തുത പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം പ്രശ്നപരിഹാരത്തിന് ബിജെപി മുൻപന്തിയിൽ ഉണ്ടാകുമെന്നും കെ.കെ. വിനോദ്കുമാർ പറഞ്ഞു.
Tags : Local News Nattuvishesham Construction BJP