ഇ.എം. നസീർ ബാബു, അഡ്വ.എ.ജെ. റിയാസ്.
ആലുവ : ടൗൺ, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് കൂടി മെട്രോ റെയിലിന്റെ ഫീഡർ ബസ് കണക്ടിവിറ്റി ഉറപ്പാക്കണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കൊച്ചി മെട്രോ റെയിൽ തൃപ്പൂണിത്തുറ, എറണാകുളം സൗത്ത്, നോർത്ത് റെയിൽ വേസ്റ്റേഷനുകൾക്ക് മുന്നിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും പ്രമുഖ സ്റ്റേഷനായ ആലുവയെ മാത്രം പൂർണമായും അവഗണിക്കുന്നതായി പ്രമേയം ചൂണ്ടികാട്ടി.
വ്യാപാര ഭവനിൽ വരണാധികാരി അഡ്വ. ടി.കെ. നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായി ഇ.എം. നസീർ ബാബു (പ്രസിഡന്റ്), അഡ്വ.എ.ജെ. റിയാസ് (ജനറൽ സെക്രട്ടറി), ജോണി മൂത്തേടൻ (ട്രഷറർ)എം. പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തുറ (വൈസ് പ്രസിഡന്റുമാർ) പി.എം. മൂസാക്കുട്ടി, ശ്യാംജി ക്രിസ്റ്റഫർ (സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Ernakulam