കുന്നമംഗലം: കുന്നമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് കോരന്‍കണ്ടി റോഡ് വീതി കൂട്ടി മിനി ബൈപ്പാസ് ആക്കി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു.
കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ ഈ റോഡില്‍ കൂടി കടത്തിവിട്ടാല്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കഴിയും. റോഡിന്റെ തുടക്കത്തിലും ചില ഭാഗങ്ങളിലും മാത്രമേ വീതി കാര്യമായി കൂട്ടേണ്ടതുള്ളൂ എന്നതിനാല്‍ വലിയ ചിലവ് ഇല്ലാതെ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ കഴിയും.
ഇക്കാര്യം അധികൃതര്‍ ഗൗരവമായി പരിഗണിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി കുന്നമംഗലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് ഷമീര്‍ കയമാള് ആരാമ്പ്രം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയര്മാന് കരീം പോസിറ്റീവ് ഉദ്ഘാടനം ചെയ്തു. സക്കറിയ മംഗലശേരി, ജാബിര്‍ പടനിലം. ജാഫര്‍ കുന്നമംഗലം, ലബീബ്, രാജന് കാരന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode