കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ.
കാഞ്ഞിരപ്പള്ളി: ടൗണിനോട് ചേര്‍ന്ന് പറമ്പില്‍ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കുരിശുങ്കലിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പ് തെളിക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് അഞ്ചിലിപ്പ സ്വദേശിയായ സോജപ്പന്റെ നേതൃത്വത്തിൽ പാന്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പെരുന്പാന്പിനെ വനത്തിൽ തുറന്നു വിടുന്നതിനായി കൊണ്ടു പോയി.
Tags : Local News Nattuvishesham Cobra