x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​യൊ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ വ്യാ​പാ​രി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം


Published: July 17, 2026 04:12 AM IST | Updated: July 17, 2026 04:12 AM IST

വ്യാ​പാ​രി​യു​ടെ ശ​രീ​ര​ത്തി​ലെ പെ​ട്രോ​ൾ അ​ഗ്നി​ര​ക്ഷാ സേ​ന ഷാം​പു ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ: ഇ​രു​മ്പു​പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ശ്ര​മ​ത്തി​നി​ടെ, വ്യാ​പാ​രി ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി. ഇ​വി​ടെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പെ​ട്ടി​ക്ക​ട പ​രാ​തി​ക​ളെ തു​ട​ർ​ന്ന് സ്ഥ​ല ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം നേ​ര​ത്തെ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു.

ഇ​തോ​ടെ ഈ ​വ്യാ​പാ​രി പ​ഴ​യ​ക​ട​യ്ക്ക് മു​ന്നി​ലാ​യി റോ​ഡ​രി​കി​ൽ പു​തി​യൊ​രു പെ​ട്ടി​ക്ക​ട സ്ഥാ​പി​ച്ച് പു​ന​രാ​രം​ഭി​ച്ച ക​ച്ച​വ​ടം ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യി​ൽ ക​ലാ​ശി​ച്ച​ത്.

മു​മ്പ് നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ട​യൊ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ ക​ട​യു​ട​മ പെ​ട്രോ​ൾ കു​പ്പി​യി​ൽ വാ​ങ്ങി​ക്കൊ​ണ്ടു വ​ന്ന ശേ​ഷം ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി ശ​രീ​ര​ത്തി​ലൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ത​ടി​ച്ചു​കൂ​ടി. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​യു​മാ​യി സം​സാ​രി​ച്ച് അ​നു​ന​യി​പ്പി​ച്ച് ഇ​യാ​ളെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ൽ നി​ന്നു പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ, അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ള​വും ഷാം​മ്പു​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി മാ​റ്റി. വ്യാ​പാ​രി​ക്ക് ക​ട മാ​റ്റു​ന്ന​തി​ന് ര​ണ്ടു ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​താ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up