x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി സേക്രഡ്ഹാർട്ട് സിജിഎച്ച്എസ്എസിൽ അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​തൃ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: July 18, 2026 03:12 AM IST | Updated: July 18, 2026 03:12 AM IST

ചാ​ല​ക്കു​ടി സേ​ക്രഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ അധ്യാ​പ​ക ര​ക്ഷ​ാക​ർ​തൃ പൊ​തു​യോ​ഗം പ്ര​ഫ. ജി​ലു മാ​ത്യു ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും പി​ടി​എ ജ​ന​റ​ൽ ബോ​ഡിയോ​ഗ​വും ന​ട​ന്നു. മാ​ള കാ​ർ​മ​ൽ കോ​ളജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ജി​ലു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് ലി​ജോ കു​റ്റി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ സെ​ക്ര​ട്ട​റി ല​ത ജോ​ർ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് ഐ​ടി യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യ്യാ​റാ​ക്കി​യ സ്കൂ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ​ചാ​ന​ലാ​യ "വോ​യ്സ് ഓ​ഫ് ഹൃ​ദ​യ’യു​ടെ ഉ​ദ്ഘാ​ട​നം എ​സ്​എ​ച്ച് കോ​ൺ​വന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ ഗ്രേ​സ് നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സോ​ഫി​യ ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ്‌​ലി​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ സി.​വി. ദി​വ്യ, സി​സ്റ്റ​ർ ഹെ​ലേ​ന, ജി​നി, തോം​സ​ൺ ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യി ലി​ജോ കു​റ്റി​ക്കാ​ട​ൻ - പ്ര​സി​ഡ​ന്‍റ്്, തോം​സ​ൺ ഡേ​വി​സ് -വൈ​സ് പ്ര​സി​ഡ​ന്‍റ്, സി.​വി.​ദി​വ്യ - സെ​ക്ര​ട്ട​റി, സി​സ്റ്റ​ർ റി​ൻ​സ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham

Recent News

Corehub Up