നെടുമങ്ങാട്: ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുപ്പൂര് കാരാന്തല നിരപ്പിൽ പുത്തൻ വീട്ടിൽ എസ്.ലിജിൻ കുമാറിനെ (38) യാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. നെടുമങ്ങാട് ബാങ്ക്മുക്ക് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്. വലിയമല പൊലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ബി.എസ്.ശശി, അമ്മ : ആർ.മോളി. സഹോദരൻ: ജിതിൻകുമാർ.
Tags : Auto driver found hanging