താമരക്കാട് വനദുര്ഗ ക്ഷേത്രത്തിനു സമീപം റോഡിലെ കുഴി.
രാമപുരം: കൂത്താട്ടുകുളം റോഡില് താമരക്കാട് വനദുര്ഗ ക്ഷേത്രത്തിന് സമീപമുള്ള കുഴി അപകടം വിതയ്ക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് ഇവിടെ കൂടുതലും അപകടത്തില്പ്പെടുന്നത്. പരാതി ഉയരുമ്പോള് താത്കാലികമായി കുഴി അടയ്ക്കും. വൈകാതെ ഇവിടം വീണ്ടും കുഴിയാകും.
താമരക്കാട് മില്ലിന് സമീപം തകര്ന്ന റോഡ് കട്ടയിട്ട് നിരത്തിയിട്ടുണ്ടെങ്കിലും റോഡിലും താഴ്ത്തി കട്ടയിട്ടതിനാല് വാഹനങ്ങളുടെ അടി തട്ടുന്നതു പതിവായി. ഇരുചക്രവാഹനങ്ങള് മറിയുന്നതിനും സാധ്യതയുണ്ട്. ടാറും കട്ടയും ചേരുന്ന സ്ഥലത്തും കുഴികൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews