രാജപുരം ഹോളി ഫാമിലി സ്കൂളിൽ ഉണർവ് 2കെ26 പരിശീലന പരിപാടി കോട്ടയം അതിരൂപത കോ-ഓർഡിനേറ്റർ ഫാ. ജെയ്സ് സണ്ണി ഉദ്ഘാടനം ചെയ്യുന്നു.
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി കോട്ടയം അതിരൂപത ഒഎസ്എച്ച് സമൂഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉണർവ് 2കെ26 പരിശീലന പരിപാടിക്ക് തുടക്കമായി.
കോട്ടയം അതിരൂപത ഉണർവ് കോ-ഓർഡിനേറ്റർ ഫാ. ജെയ്സ് സണ്ണി ഉദ്ഘാടനം നിർവഹിച്ചു. അസി. മാനേജർ ഫാ. സാമുവൽ അനിമൂട്ടിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ സജി മാത്യു, ഉണർവ് സ്കൂൾ കൺവീനർ സിജോ കുര്യൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham energy training program