പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കാക്കൂർ കോൺവെന്റ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നു .
തിരുമാറാടി : നടക്കാവ് ഹൈവേയിൽ കാക്കൂർ കോൺവെന്റ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. കഴിഞ്ഞമാസം അപകടമുണ്ടായി ഇരുചക്ര വാഹനയാത്രികൻ മരണപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പരാതിപ്പെട്ടതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് കൂത്താട്ടുകുളം പിഡബ്ല്യുഡി അധികൃതർക്കും കൂത്താട്ടുകുളം പോലീസ് ഉദ്യോഗസ്ഥർക്കും പ്രദേശത്ത് വേഗ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് പടിക്കൻ സിൽക്സ് ഉടമ റെജിമോൻ പടിക്കപറമ്പിലിനെ സമീപിച്ചതിനെ തുടർന്ന് വേഗ നിയന്ത്രണ ബാരിക്കേഡുകൾ സ്പോൺസർ ചെയ്തു.
കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജു ജോസഫ്, കൂത്താട്ടുകുളം പിഡബ്ല്യുഡി അധികൃതർ എന്നിവരുടെയും തിരുമാറാടി പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ റോഡിൽ സ്ഥാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റൈസി ടോമിച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഏബിൾ ചാക്കോ, ചാക്കോ കുളങ്ങാശേരിൽ, സിനു കാക്കൂർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam