x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ക​ല്‍​പ്പ​റ്റ​യി​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഹെ​റി​റ്റേ​ജ് മ്യൂ​സി​യം സ്ഥാ​പി​ക്ക​ണം'


Published: July 17, 2026 06:14 AM IST | Updated: July 17, 2026 06:14 AM IST

കെ​പി​സി​സി സം​സ്‌​കാ​ര സാ​ഹി​തി ക​ല്‍​പ്പ​റ്റ നി​യോ​ജ​ക​ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്ബാ​ബു വാ​ള​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റ​യി​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഹെ​റി​റ്റേ​ജ് മ്യൂ​സി​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി സം​സ്‌​കാ​ര സാ​ഹി​തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ര​മ്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ള്‍, പ​ഴ​യ​കാ​ല കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ള്‍, കൃ​ഷി​യ​റി​വ് എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് മ്യൂ​സി​യം സ​ഹാ​യ​ക​മാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന് നി​വേ​ദ​നം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്ബാ​ബു വാ​ള​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ന്ദ​ന ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ സി.​കെ. ജി​തേ​ഷ്, സെ​ക്ര​ട്ട​റി സു​ന്ദ​ര്‍​രാ​ജ് എ​ട​പ്പെ​ട്ടി, കെ. ​പ​ദ്മ​നാ​ഭ​ന്‍, ടി. ​സ​തീ​ഷ്‌​കു​മാ​ര്‍, എ​ന്‍. അ​ബ്ദു​ള്‍​മ​ജീ​ദ്, പ്ര​ഭാ​ക​ര​ന്‍ ചോ​മാ​ടി,ശ്രീ​ജ ബാ​ബു, അ​ലി ക​രു​വാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up