x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണവും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി


Published: July 18, 2026 06:38 AM IST | Updated: July 18, 2026 06:38 AM IST

ക​ഴ​ക്കൂ​ട്ടം : വീ​ട്ട​മ്മ​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണാഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.​ 33-കാ​രി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

സിഐഎ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്രവീൺ എന്നയാൾക്കെതിരെയാണ് കേ​സ്. ഇയാൾ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ഈ ​പ​ണം തി​രി​കെ ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന കാ​ര്യ​വ​ട്ട​ത്തു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും പീ​ഡി​പ്പി​ക്കുകയു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്വ​കാ​ര്യ വീ​ഡി​യോ​ക​ളും ദൃ​ശ്യ​ങ്ങ​ളും ക​യ്യി​ലു​ണ്ടെ​ന്ന് കാ​ട്ടി ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. ര​ണ്ടു ല​ക്ഷം രൂ​പ​യും എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ്ര​തി ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up