അറസ്റ്റിലാ ടിന്റു
കൊല്ലം: മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാല്‍ പുതുവല്‍ വീട്ടില്‍ ടിന്റു സേവ്യറാണ് അറസ്റ്റിലായത്.
വാളത്തുംഗല്‍ ഗുരുമന്ദിരം ഇംഗ്ഷന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.20 ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് തരത്തിലുള്ള 6220 മയക്കുമരുന്ന് ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്. സലിം , ശ്രുതി ചന്ദ്രന് , പ്രിവന്റീവ് ഓഫീസര്‍മാരായ ബി. ഷെഫീഖ്, പി.ദിലീപ് കുമാര്‍, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്.മിനേഷ്യസ്, എസ്. ബിനുലാല്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Tags :