x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ പ്രി​യ​ങ്ക​ര​മാ​യി പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി

വെബ് ഡെസ്ക്
Published: July 16, 2026 10:35 PM IST | Updated: July 16, 2026 10:35 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ ​സൗ​ഹൃ​ദ പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്ര ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട​ത് 2.68 കോ​ടി രൂ​പ. 7.88 ല​ക്ഷം സ്ത്രീ​ക​ളാ​ണ് ഒ​രു മാ​സ​ത്തി​നി​ടെ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി യാ​ത്ര ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 15നാ​ണ് സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ ബു​ധ​നാ​ഴ്ച വ​രെ​യു​ള്ള 31 ദി​വ​സ​ത്തെ ക​ണ​ക്കു​പ്ര​കാ​ര​മാ​ണ് 7.88 ല​ക്ഷം സ്ത്രീ​ക​ള്‍ സീ​റോ ടി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്ത​ത്. 110 ബ​സു​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും സീ​റോ ടി​ക്ക​റ്റ് തു​ക​യി​ലും മു​ന്നി​ലു​ള്ള​ത് ക​ട്ട​പ്പ​ന ഡി​പ്പോ​യാ​ണ്. 1,52,431 സ്ത്രീ ​യാ​ത്ര​ക്കാ​രാ​ണ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. 74.54 ല​ക്ഷം രൂ​പ​യു​ടെ സീ​റോ ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. ക​ട്ട​പ്പ​ന​യി​ല്‍ 22 ഓ​ര്‍​ഡി​ന​റി ബ​സു​ക​ളാ​ണ് പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍ 1,37,753 പേ​ര്‍ യാ​ത്ര ചെ​യ്തു. 35.69 ല​ക്ഷം രൂ​പ​യു​ടെ സീ​റോ ടി​ക്ക​റ്റ്. ഇ​വി​ടെ 28 ബ​സു​ക​ളാ​ണ് സ​ര്‍​വീ​സി​നു​ള്ള​ത്.

മൂ​ല​മ​റ്റ​ത്ത് 28.14, മൂ​ന്നാ​റി​ല്‍ 46.71 ല​ക്ഷ​മാ​ണ് സീ​റോ ടി​ക്ക​റ്റു​ക​ളു​ടെ തു​ക. മൂ​ന്ന് ബ​സു​ക​ള്‍ മാ​ത്ര​മു​ള്ള നെ​ടു​ങ്ക​ണ്ട​ത്ത് 8.31 ല​ക്ഷം രൂ​പ​യു​ടെ​യും നാ​ല് ബ​സു​ക​ളു​ള്ള ചെ​റു​തോ​ണി​യി​ല്‍ 7.43 ല​ക്ഷം രൂ​പ​യു​ടെ​യും സീ​റോ ടി​ക്ക​റ്റാ​ണ് ന​ല്‍​കി​യ​ത്. യ​ഥാ​ക്ര​മം 22,455, 29,737 എ​ന്നി​ങ്ങ​നെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം. കു​മ​ളി ഡി​പ്പോ​യി​ല്‍ 67.29 ല​ക്ഷം രൂ​പ​യു​മാ​യി. ഇ​വി​ടെ 2.28 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ​ത്.

കി​ത​ച്ചോ​ടി സ്വ​കാ​ര്യ ബ​സു​ക​ള്‍

പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സ് സ്ത്രീ​ക​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി മു​ന്നേ​റു​മ്പോ​ള്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. പ്ര​തി​ദി​ന​ക്ക​ണ​ക്കി​ല്‍ മി​ക്ക സ​ര്‍​വീ​സു​ക​ളും ന​ഷ്ട​ത്തി​ലാ​ണ്. പ​ല ബ​സു​ക​ളു​ടെ​യും വ​രു​മാ​നം പ​കു​തി​യാ​യി കു​റ​ഞ്ഞു. പ​ല സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു. ജി​ല്ല​യി​ല്‍ നാ​ലു ബ​സു​ക​ള്‍ ജി-​ഫോം ന​ല്‍​കി​യി​രു​ന്നു. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍ മി​ക്ക റൂ​ട്ടു​ക​ളി​ലും ക​ള​ക്‌​ഷ​ന്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. വ​രു​മാ​ന​ത്തി​ല്‍ പു​രോ​ഗ​തി​യി​ല്ലെ​ങ്കി​ലും ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ ബ​സു​ക​ളി​ല്‍ വ​ലി​യ തോ​തി​ല്‍ ക​ള​ക്‌​ഷ​ന്‍ ഇ​ടി​ഞ്ഞി​ട്ടി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​ല്‍ 60 ശ​ത​മാ​ന​ത്തോ​ളം സ്ത്രീ​ക​ളാ​യി​രു​ന്നു. ഇ​വ​രി​ല്‍ പ​ല​രും പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​യി​ലേ​ക്കു മാ​റി. മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ല്‍ ഒ​രു​മാ​സ​ത്തെ സ​മ​യം​കൂ​ടി വി​ശ​ദ​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham

Recent News

Corehub Up