ഫാത്തിമ തഹ്ലിയ എംഎൽഎ നിർവഹിക്കുന്നു.
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തനോദ്ഘാടനം ഫാത്തിമ തഹ്ലിയ എംഎൽഎ നിർവഹിച്ചു. ഇതുവരെ ഓഫീസ് പ്രവർത്തനം പഴയ കെട്ടിട ഓഡിറ്റോറിയത്തിലായിരുന്നു. ഇപ്പോൾ എല്ലാ സൗകര്യങ്ങളോടും കൂടി പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരിക്കുകയാണ്. മൂന്ന് നില കെട്ടിടത്തിന്റെ രണ്ടുനിലകളുടെയും പണി പാതിവഴിയിലാണ്.
ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മർ തണ്ടോറ, ലതികാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, ജിതേഷ് മുതുകാട്, എൻ.പി. ബാബു, യു. അനിത, ലിജി ഷിജു, രാജൻ മരുതേരി, കെ.കെ.സുവർണ, ആദില നിബ്രാസ്, കെ. മധൂ കൃഷ്ണൻ , കെ.പി. റസാക്ക്, സുരേഷ് ബാബു വാളൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews