സിഎം ഷീൽഡ് പുരസ്കാരം നേടിയ കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസിനൊപ്പം.
കറ്റാനം: സാമൂഹ്യസേവന പ്രവർത്തനമികവിനുള്ള അംഗീകാരമായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ 2024-2026 വർഷത്തെ സംസ്ഥാന സർക്കാരിന്റെ സിഎം ഷീൽഡ് പുരസ്കാരം കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന് ലഭിച്ചു.
ലഹരി വിമുക്ത പ്രവർത്തനങ്ങൾ, സർഫ് സ്മാർട്ട് ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ, ആരോഗ്യമേഖലാ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ പച്ചക്കറി കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിലെ മികവാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ് പെട്രോൾ ലീഡേഴ്സായ മുകിൽ കൃഷ്ണ, അഭിനവ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പ് പയസ് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്തിയത്.
Tags : Local News Nattuvishesham Scout Unit CM Shield Award