x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ടൗ​ണി​ലിറ​ങ്ങി ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി


Published: July 17, 2026 06:17 AM IST | Updated: July 17, 2026 06:17 AM IST

ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍-​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ രാ​വി​ലെ കാ​ട്ടാ​ന ബി​ദ​ര്‍​ക്കാ​ട് ടൗ​ണി​ല്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​തോ​ടെ ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി.
ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സ​മീ​പ​ത്തെ വ​ന​ത്തി​ല്‍ നി​ന്നാ​ണ് റോ​ഡി​ലേ​ക്ക് ആ​ന ഇ​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം.

ആ​ന വ​രു​ന്ന​തു​ക​ണ്ട് എ​തി​രേ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചു വി​ടു​ക​യും റോ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സ്‌​കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ള്‍ പോ​കു​ന്ന സ​മ​യ​മാ​യി​രു​ന്നു.

ബി​ദ​ര്‍​ക്കാ​ട് സ്‌​റ്റേ​റ്റ് ബാ​ങ്കി​നും പെ​ട്രോ​ള്‍ പ​മ്പി​നും സ​മീ​പം ആ​ന​യെ​ത്തി. പി​ന്നീ​ട് വ​ന​ത്തി​ലേ​ക്ക് പി​ന്തി​രി​ഞ്ഞു. കാ​ട്ടു​കൊ​മ്പ​ന്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബി​ദ​ര്‍​ക്കാ​ട് മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​ല് ആ​ന​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വ​ന​ത്തി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്ന ആ​ന​ക​ള്‍ നേ​രം ഇ​രു​ട്ടി​യാ​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്.

ച​ന്തം​കു​ന്ന്, മൂ​ച്ചി​ക്കു​ന്ന്, സ്‌​കൂ​ള്‍​മ​ട്ടം, പ​തി​നെ​ട്ട് കു​ന്ന്, കൈ​വ​ട്ട, പ​ഞ്ചോ​റ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി ആ​ന​ക​ളെ​ത്തു​ന്നു​ണ്ട്. ഈ ​ആ​ന​ക​ളെ മു​തു​മ​ല വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് പ​ക​രം ആ​ന​ക​ള്‍​ക്ക് വ​ന​പാ​ല​ക​ര്‍ കാ​വ​ല്‍ നി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

പാ​ക്ക​ണ​യി​ല്‍ ര​ണ്ട് കും​കി​യാ​ന​ക​ളെ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ആ​ന​ക​ളെ തു​ര​ത്താ​ന്‍ ഉ​ന്ന​താ​ധി​കാ​രി​ക​ളി​ല്‍ നി​ന്ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്ക​ണ​യി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം കാ​ട്ടാ​ന ആ​ക്ര​മി​ച്ചി​രു​ന്നു. കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​വും വ​രു​ത്തി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up