കോതമംഗലം: യുഡിഎഫ് കോതമംഗലം നിയോജകമണ്ഡലം ചെയർമാനായി ഷിബു തെക്കുംപുറം എംഎൽഎയെ തെരഞ്ഞെടുത്തു. മുൻ മന്ത്രിയും കോതമംഗലം യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ടി.യു. കുരുവിളയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
നിലവിൽ യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കൺവീനറാണ്. പുതിയ നേതൃത്വത്തിന് കീഴിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ യുഡിഎഫിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നും ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാനാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പുതിയ ചുമതല വിജയകരമായി നിർവഹിക്കാൻ എല്ലാ ഘടകകക്ഷികളുടെയും പ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കുമെന്നും ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam