ബീംബുങ്കാലിലെ ബസ് കാത്തിരിപ്പുകേന്ദ്രം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
കോളിച്ചാൽ: ആനക്കല്ല്-പൂക്കയം-മാലക്കല്ല് പൊതുമരാമത്ത് വകുപ്പ് റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ പൂക്കയത്ത് പൊളിച്ചുനീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ. വിൻസന്റ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജെ. ജയിംസ്, സുപ്രിയ അജിത്, പനത്തടി പഞ്ചായത്തംഗം കെ.കെ. വേണുഗോപാൽ, കുറ്റിക്കോൽ പഞ്ചായത്തംഗങ്ങളായ ജോസ് പാറത്തട്ടേൽ, രതീഷ്, കള്ളാർ പഞ്ചായത്തംഗം പി.എ. വാസു, സെബാൻ കാരക്കുന്നേൽ, രഞ്ജിത് പൂക്കയം എന്നിവർ പ്രസംഗിച്ചു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബിജു മത്തായിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം സ്വന്തം ചെലവിൽ നവീകരിച്ച് പഞ്ചായത്തിന് കൈമാറിയത്.
Tags : Local News Nattuvishesham Bus waiting center Beembungal