x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി പ​രി​ശീ​ല​ന​വും വി​ത്ത് വി​ത​ര​ണ​വും ന​ട​ത്തി


Published: July 16, 2026 06:18 AM IST | Updated: July 16, 2026 06:18 AM IST

പു​ത്തൂ​ർ​വ​യ​ലി​ൽ പ​ട്ടി​ക​വ​ർ​ഗ ക​ർ​ഷ​ക​ർ​ക്ക് സം​ഘ​ടി​പ്പി​ച്ച കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി പ​രി​ശീ​ല​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​യും എ​ൽ നി​നോ പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ക​ർ​ഷ​ക​ർ സ​മാ​ന്ത​ര കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ.

ജി​ല്ല​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ ഭ​ക്ഷ്യ-​പോ​ഷ​ക സു​ര​ക്ഷ​യും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​ത്തൂ​ർ​വ​യ​ലി​ൽ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര കി​ഴ​ങ്ങു​വ​ർ​ഗ ഗ​വേ​ഷ​ണ സ്ഥാ​പ​ന​വും ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ത്തൂ​ർ​വ​യ​ൽ ഗ​വേ​ഷ​ണ നി​ല​യ​വും സം​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ​ട്ടി​ക​വ​ർ​ഗ ക​ർ​ഷ​ക​ർ​ക്ക് സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന കൃ​ഷി പ​രി​ശീ​ല​ന​വും വി​ത്തു​വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

മാ​റു​ന്ന കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഗ​വേ​ഷ​ണ​നി​ല​യം ഡ​യ​റ​ക്ട​ർ ഡോ. ​നീ​ര​ജ് യു. ​ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​എം.​ആ​ർ. സ​ജീ​വ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര കി​ഴ​ങ്ങു​വ​ർ​ഗ ഗ​വേ​ഷ​ണ സ്ഥാ​പ​നം വി​ക​സി​പ്പി​ച്ച മെ​ച്ച​പ്പെ​ടു​ത്തി​യ മ​ധു​ര​ക്കി​ഴ​ങ്ങ്, മ​ര​ച്ചീ​നി തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ കൃ​ഷി​രീ​തി, പ​രി​പാ​ല​നം, വി​ള​വെ​ടു​പ്പ്, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ട​ന്നു.

ഡോ.​എ​ൻ.​എ​സ്. സ​ജീ​വ്, ഡോ.​കെ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കി​ഴ​ങ്ങു​വി​ള​ക​ളു​ടെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വി​ത്തു​ത്പാ​ദ​ന​ത്തി​നാ​യു​ള്ള "മി​നി​സെ​റ്റ് രീ​തി​യെ​ക്കു​റി​ച്ച്’​സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു ഗ​വേ​ഷ​ണ നി​ല​യം സീ​നി​യ​ർ ഫെ​ല്ലോ ഡോ. ​സി. ത​ന്പാ​ൻ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. സ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ര​ച്ചീ​നി, മ​ധു​ര​ക്കി​ഴ​ങ്ങ്, കൂ​ർ​ക്ക എ​ന്നി​വ​യു​ടെ ന​ടീ​ൽ വ​സ്തു​ക്ക​ളും ജൈ​വ​കീ​ട​നാ​ശി​നി​യും വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up